സര്‍വകലാശാല നിയമഭേദഗതി : രണ്ടാം ബില്ലിന് മുൻകൂര്‍ അനുമതി നൽകി ഗവര്‍ണര്‍
കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണ് മുൻകൂർ അനുമതി നൽകിയത്

തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട രണ്ടാം ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകി. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിക്കാൻ മുൻകൂർ അനുമതി നൽകിയത്.
നേരത്തെ ഗവർണർ മുൻകൂർ അനുമതി നൽകാത്തതിനെത്തുടർന്ന് ഈ ബില്ലിന്‍റെ അവതരണം സർക്കാർ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ ദിവസം നിയമമന്ത്രി രാജ്ഭവനിലെത്തി ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ രണ്ടാം ബില്ലിന് അനുമതി നൽകിയത്.
ഈ മാസം 20നായിരിക്കും ഈ ബിൽ നിയമസഭയിൽ അവതരിപ്പിക്കുക. ചാൻസലറുടെ അധികാരം വെട്ടിക്കുറക്കുന്നു, പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്നു തുടങ്ങിയ പരാതികളാണ് ബില്ലിനെതിരെ ഉയർന്നിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

