കുട്ടി വീട്ടിലെത്തി പീഡന വിവരങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞു. പിന്നാലെ മാതാപിതാക്കള്‍ പാവറട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു

മനോജ്
Last Updated :20 January 2024, 9:08 am IST

News Now

തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് അഞ്ച് വര്‍ഷം കഠിന തടവും 8,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ ഏനാമാവ് സ്വദേശി മനോജിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചായിരുന്നു ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 

2018 മാർച്ചിലായിരുന്നു  കേസിനാസ്പദമായ സംഭവം. ബന്ധു വീട്ടിൽ വിരുന്നു വന്ന കുട്ടിയെ മിഠായി തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീടിന്റെ ഉൾവശത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലെെം​ഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കുട്ടി വീട്ടിലെത്തി പീഡന വിവരങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞു. പിന്നാലെ മാതാപിതാക്കള്‍ പാവറട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ കെഎസ് ബിനോയി ഹാജരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates