
കള്ളക്കേസില്‍ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ്; വക്കം ഗ്രാമപഞ്ചായത്തംഗവും അമ്മയും മരിച്ച നിലയില്‍
വക്കം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് അരുണ്‍.

തിരുവനന്തപുരം: വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വക്കം നെടിയവിള വീട്ടില്‍ വത്സല (71) അരുണ്‍ (42) എന്നിവരാണ് മരിച്ചത്. വീടിനു പിന്‍വശത്തുള്ള ചായ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് അരുണ്‍.
WHAT TO READ NEXT

യുഎസ് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബൈയിലെത്തി; നാളെ തിരിച്ചെത്തും
ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അരുണ്‍ അയച്ചുനല്‍കിയിരുന്നു. തന്നെ കള്ളക്കേസുകളില്‍ കുടുക്കിയെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ജീവനൊടുക്കാന്‍ കാരണം നാല് പേരാണെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയന്‍, ബിനി സത്യന്‍ എന്നിവരാണ് മരണത്തിന് കാരണക്കാര്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. തനിക്കെതിരെ വ്യാജ ജാതി കേസും മോഷണക്കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
A member of the Vakkom Grama Panchayat and his mother were found dead
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



