'ഓഹരി കൈമാറിയാലും വിഴിഞ്ഞത്ത് എംഎസ് സിക്ക് കുത്തകാവകാശം ഉണ്ടാകില്ല; സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂ'

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ അതൃപ്തി അറിയിച്ച പശ്ചാത്തലത്തില്‍ വിശദീകരണ കുറിപ്പുമായി അദാനി പോര്‍ട്‌സ് സിഇഒ

vizhinjam
വിഴിഞ്ഞം തുറമുഖംഫെയ്സ്ബുക്ക്
Edited by :Dhanoj AM
Last Updated :4 ജൂലൈ 2026, 7:42 am IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ അതൃപ്തി അറിയിച്ച പശ്ചാത്തലത്തില്‍ വിശദീകരണ കുറിപ്പുമായി അദാനി പോര്‍ട്‌സ് സിഇഒ. ഓഹരി കൈമാറ്റം ഉണ്ടായാലും വിഴിഞ്ഞത് എംഎസ്സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്നാണ് അദാനി പോര്‍ട്‌സ് സിഇഒ വ്യക്തമാക്കുന്നത്.

കേരള സര്‍ക്കാരുമായുള്ള നല്ല ബന്ധം തുടരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂ എന്നും അദാനി പോര്‍ട്‌സ് സിഇഒ വിശദീകരിക്കുന്നു. സെബിക്ക് നല്‍കിയ കത്തില്‍ പറയുന്നത് പ്രാഥമിക ധാരണയാണ്. സര്‍ക്കാരിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. സര്‍ക്കാറിനുള്ള അപേക്ഷ പുതുക്കിയതിന് പിന്നാലെയാണ് വിശദീകരണം.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ അന്തിമ കരാറില്‍ ഒപ്പിടില്ലെന്നാണ് പുതുക്കിയ അപേക്ഷയില്‍ വിശദമാക്കുന്നത്. മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് അപേക്ഷ പുതുക്കി നല്‍കിയത്. വിഴിഞ്ഞത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റത്തില്‍ അന്തിമ കരാര്‍ ആയിട്ടില്ലെന്നും അദാനി പോര്‍ട്‌സ് വ്യക്തമാക്കുന്നു. ഓഹരി കൈമാറ്റത്തിന്റെ പ്രാഥമിക നടപടികള്‍ മാത്രമേ ആയിട്ടുള്ളു. എംഎസ്സിക്ക് ഓഹരി കൈമാറിയാല്‍ വിഴിഞ്ഞത്ത് അത് വികസന കുതിപ്പിന് കാരണമാകും. ഓഹരി കൈമാറിയാലും എംഎസ്സിക്ക് തുറമുഖത്ത് കുത്തക അവകാശം ഉണ്ടാവില്ല. സര്‍ക്കാരിന്റെ അനുമതിയോടുകൂടിയേ തുടര്‍നടപടി സ്വീകരിക്കൂ. സര്‍ക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറി എന്നുള്ള വിമര്‍ശനം വന്ന പശ്ചാത്തലത്തിലാണ് അപേക്ഷ പുതുക്കി നല്‍കിയത്.

News Now

Summary

vizhinjam share transfer controversy; adani ports ceo says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates