
വിഴിഞ്ഞം ട്രയൽ റൺ 12 ന്; ഈ വർഷം തന്നെ കമ്മീഷനിങ് നടത്തും : മന്ത്രി വാസവൻ
തുറമുഖത്തിലേക്ക് ഈ മാസം 11ന് കപ്പൽ എത്തുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12 ന് നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ. മുഖ്യമന്ത്രി പിണറായി വിജയനാണ് ട്രയൽ റൺ നടത്തുക. തുറമുഖം അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുറമുഖ വകുപ്പ് മന്ത്രി വാസവൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഈ വർഷം തന്നെ കമ്മീഷനിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിലേക്ക് ഈ മാസം 11ന് കപ്പൽ എത്തുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഏകദേശം 1500 കണ്ടെയ്നർ ഉള്ള കപ്പലാണ് വരുന്നത്. ട്രയൽ റണ്ണിന് കേന്ദ്ര ഷിപ്പിങ് വകുപ്പ് മന്ത്രിയുടെ സാന്നിധ്യമുണ്ടാകും. ജനങ്ങളുടെ പങ്കാളിത്തത്തോടെയാകും പരിപാടിയെന്നും മന്ത്രി പറഞ്ഞു.
WHAT TO READ NEXT

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം
വിഴിഞ്ഞത്തേക്ക് ചൈനയിൽ നിന്നുമെത്തിയ 32 ക്രെയിനുകൾ അടുത്ത മാസം കമ്മീഷൻ ചെയ്യാനാകും. കസ്റ്റംസ് പോർട്ടിന് ഉൾപ്പെടെ ലഭിക്കേണ്ട എല്ലാ പ്രധാന അനുമതികളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. റെയിൽവേ കണക്റ്റിവിറ്റി, നാഷണൽ ഹൈവേ എന്നിവയ്‌ക്ക് അനുമതിയായിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ കേരളത്തിന്റെ സ്വപ്നം യഥാർഥ്യമാവുകയാണെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Related News

'യൂണിവേഴ്സിറ്റി കോളജിൽ തൂഫാൻ റെയ്ഡ് നടത്തണം; അവിടെ നടക്കുന്നത് ഗുണ്ടായിസം': മന്ത്രി ഒ ജെ ജനീഷ്

നിര്‍ണായക ചുവടുവെയ്പിലേക്ക് വിഴിഞ്ഞം, ഗാസയില്‍ നിലപാട് കടുപ്പിച്ച് ഇസ്രയേല്‍, ബാഡ്മിന്റണില്‍ വന്‍ അട്ടിമറി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
