വാര്‍ഡ് വിഭജനം : മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ മാസം 24 ന്; ഭൂരിഭാഗം വാര്‍ഡുകളും വീട്ടു നമ്പറും മാറും

941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാകും കൂടുന്നത്

മന്ത്രി എംബി രാജേഷും മുഖ്യമന്ത്രിയും ഫെയ്സ്ബുക്ക്
Last Updated :12 September 2024, 8:37 am IST
Edited by :jayakumarna

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വാര്‍ഡ് വിഭജനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം 24 ന് പുറത്തിറങ്ങും. 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാകും കൂടുന്നത്. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം വാര്‍ഡുകളും വീട്ടു നമ്പറും മാറും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആ​കെ 15,962 വാ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് 17,337 ആ​യി ഉ​യ​രും. 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 2080 വാ​ർ​ഡു​ക​ൾ 2267 ആ​കും. ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 15 ഡി​വി​ഷ​നു​ക​ളും കൂ​ടും. വാ​ര്‍ഡു​ക​ളു​ടെ അ​തി​ര്‍ത്തി പു​ന​ര്‍നി​ര്‍ണ​യി​ച്ചു​ള്ള ക​ര​ട് ഒ​ക്​​ടോ​ബ​റി​ൽ ന​ല്‍ക​ണ​മെ​ന്നാ​ണ് സംസ്ഥാന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ൻ ആവശ്യപ്പെട്ടിട്ടുള്ളത്. തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ് ചുമതല.

വാ​ര്‍ഡ്​ വി​ഭ​ജ​ന​ത്തി​ല്‍ പാ​ലി​ക്കേ​ണ്ട​ത് എ​ന്തൊ​ക്കെ, അ​തി​ര്‍ത്തി നി​ര്‍ണ​യി​ക്കേ​ണ്ട​ത്, വോ​ട്ട​ര്‍മാ​രു​ടെ എ​ണ്ണം എ​ത്ര​വ​രെ​യാ​കാം തു​ട​ങ്ങി​യ​വ​യെ​ല്ലാം മാ​ര്‍ഗ​നി​ര്‍ദേ​ശ​ത്തി​ലു​ണ്ടാ​കും. പു​ഴ, മ​ല, റോ​ഡ്, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും അ​തി​ർ​ത്തി നി​ശ്ച​യി​ക്കു​ക. തുടർന്ന് ജി​ല്ലാ ക​ല​ക്ട​ർ ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും കേ​ൾ​ക്കും. എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കു​ക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now