തിങ്കളാഴ്ച പുലർച്ചയോടെയാണ് പവർഹൗസിന്റെ സെക്യൂരിറ്റി ഓഫിസിനു മുന്നിലൂടെ നടന്നു വരുന്ന പുലിയെ സെക്യൂരിറ്റി ഓഫിസർ അനിൽ നേരിട്ട് കണ്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST

News Now

പത്തനംതിട്ട; മൂഴിയാറിലെ ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ പവർഹൗസിനു മുന്നിൽ പുലിയുടെ സാന്നിധ്യം. സെക്യൂരിറ്റി ഓഫിസറാണ് പുലിയെ കണ്ടത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് പവർഹൗസിന്റെ സെക്യൂരിറ്റി ഓഫിസിനു മുന്നിലൂടെ നടന്നു വരുന്ന പുലിയെ സെക്യൂരിറ്റി ഓഫിസർ അനിൽ നേരിട്ട് കണ്ടത്. 

പുലിയെ കണ്ട് പേടിച്ച നായ്ക്കളുടെ ശബ്ദം കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അനിൽ കതക് തുറന്ന് നോക്കുമ്പോഴാണ് പുലി വാതിലിനു സമീപത്തേക്കു നടന്നു വരുന്നത് കാണുന്നത്. പുലിയെ കണ്ട് ഭയന്ന് അനിൽ ഉടൻ കതക് അടയ്ക്കുകയായിരുന്നു. തുടർന്ന് പവർഹൗസിനു സമീപം കിടന്ന വാഹനത്തിനു മുന്നിൽ അൽപ സമയം നിന്ന ശേഷം പുലി മടങ്ങി. ഈ വാഹനത്തിൽ ഡ്രൈവർ ഉണ്ടായിരുന്നു. പുലി നടന്ന് വരുന്ന ദൃശ്യങ്ങൾ പവർഹൗസിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates