'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'
ജനം വാശിയോടെ പിണറായിക്ക് ബൈ ബൈ പറഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണ് താന്‍. സീനിയോറിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മോശമല്ലാത്ത എംഎല്‍എമാരുടെ പിന്തുണ കിട്ടും. പാര്‍ട്ടി നീതിപൂര്‍വമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയെ സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന് തീരുമാനമെടുക്കാം. അല്ലെങ്കില്‍ എംഎല്‍എമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. ഘടകകക്ഷികളുമായി തര്‍ക്കം ഉണ്ടാകില്ല. ആരും ക്യാന്‍വാസിംഗ് നടത്തുന്നില്ല. ഇതുവരെ തല എണ്ണിയിട്ടില്ല. എല്ലാവരെയും മന്ത്രിയാക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. ജനം വാശിയോടെ പിണറായിക്ക് ബൈ ബൈ പറഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 80ന് മുകളില്‍ സീറ്റ് യുഡിഎഫിന് ലഭിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുഡിഎഫ് പോസിറ്റീവ് അജണ്ടക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. വി പി അബ്ദുള്‍ റഷീദ് ആണ് ധര്‍മ്മടത്തെ യഥാര്‍ത്ഥ എംഎല്‍എ എന്നാണ് ഞാന്‍ കരുതുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എംപിമാരെ മത്സരിപ്പിക്കേണ്ട എന്നത് കൂട്ടായ തീരുമാനമായിരുന്നു. ഏതെങ്കിലും എംപി ഇങ്ങോട്ട് വരണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. സമുദായ നേതാക്കള്‍ പറയുന്നതിന് അതേ രീതിയില്‍ മറുപടി പറയേണ്ടതില്ല. അത് അവര്‍ പറയുന്നതിനോട് യോജിപ്പ് ഉണ്ടായിട്ടല്ല. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടു ചെയ്തത്. 2011 ല്‍ സീനിയര്‍ നേതാവായ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് താനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Will get support from MLAs, high command will take a fair decision: Ramesh Chennithala says
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


