ആശുപത്രിയില്‍ വയറു വേദനയ്ക്ക് ചികിത്സക്കെത്തിയതായിരുന്നു യുവതി

woman died after being treated at the Neyyattinkara Taluk Hospital
കുത്തിവെപ്പിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു, ചികിത്സ പിഴവെന്ന് ബന്ധുക്കള്‍
Last Updated :21 July 2024, 8:58 am IST

News Now

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പനാണ്(28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതി ഇന്ന് രാവിലെയോടെയാണ് മരിച്ചത്.

വയറു വേദനയ്ക്ക് ചികിത്സക്കൈത്തിയ യുവതിക്ക് ആശുപത്രിയില്‍ നിന്ന് കുത്തിവെയ്‌പ്പെടുത്തിരുന്നു. തുടര്‍ന്ന് രോഗി അബോധാവസ്ഥയിലാവുകയായിരുന്നു. യുവതിക്ക് ആസ്തമയും അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ ഡോക്ടര്‍ കുത്തിവെയ്പ്പ് നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഇന്നലെ തന്നെ വഷളായിരുന്നു ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. യുവതിയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ബിനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates