വനിതാ എസ്‌ഐയെ കയ്യേറ്റം ചെയ്തു; വഞ്ചിയൂര്‍ കോടതിയിലെ 30 അഭിഭാഷകര്‍ക്ക് എതിരെ കേസ്

വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്‌ഐയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ അഭിഭാഷകര്‍ക്ക് എതിരെ കേസെടുത്തു

വഞ്ചിയൂര്‍ കോടതി/ഫയല്‍
Last Updated :20 January 2024, 9:10 am IST

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്‌ഐയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ അഭിഭാഷകര്‍ക്ക് എതിരെ കേസെടുത്തു. കണ്ടാലറിയുന്ന 30 പേര്‍ക്ക് എതിരെയാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, സംഘം ചേര്‍ന്ന് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 

വലിയതുറ എസ്‌ഐ അലീന സൈറസാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി വലിയതുറ സ്‌റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാന്‍ വൈകിയെന്ന് ആരോപിച്ച് അഭിഭാഷകര്‍ അലീനയെ തടഞ്ഞുവെക്കുകയായിരുന്നു. അഭിഭാഷകര്‍ കയ്യേറ്റം ചെയ്തുവെന്നും അസഭ്യം വിളിച്ചുവെന്നും എസ്‌ഐ മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now