'കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങി'; എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്

കണ്ണൂരില്‍ എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്

wreath in front of writer vs anilkumar house
എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്
Edited by :dhanojam
Last Updated :19 ഫെബ്രുവരി 2026, 9:00 am IST

കണ്ണൂര്‍: കണ്ണൂരില്‍ എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്‍ എഴുതിയ പുസ്തകം ജോസഫ് സി മാത്യുവില്‍ നിന്ന് ഏറ്റുവാങ്ങിയത് വിഎസ് അനില്‍കുമാര്‍ ആയിരുന്നു. പ്രഫ എം എന്‍ വിജയന്റെ മകനാണ് വിഎസ് അനില്‍കുമാര്‍.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. റോഡില്‍ നിന്ന് മുറ്റത്തേയ്ക്ക് ഇട്ട നിലയിലാണ് റീത്ത് കണ്ടത്. മകനെ കോച്ചിങ്ങിന് വിടാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്താണ് റീത്ത് കണ്ടത്. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണപുരത്തെ മരുതം എന്ന വീട്ടിലാണ് റീത്ത് കണ്ടത്. കണ്ണപുരം പൊലീസിനാണ് പരാതി നല്‍കിയത്. ഇതിനെ ഒരു ഭീഷണിയായാണ് കാണുന്നത്. എന്നാല്‍ ഭയമില്ല. എന്താണ് പിന്നിലെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമാണ് വി എസ് അനില്‍കുമാര്‍. കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങില്‍ അനില്‍കുമാര്‍ പങ്കെടുത്തത്. അന്ന് പരിപാടിയില്‍ അനില്‍കുമാര്‍ സിപിഎമ്മിനെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ കുറെനാളുകളായി സിപിഎമ്മിന്റെ വിമര്‍ശകനാണ് അനില്‍കുമാര്‍. അതുകൊണ്ടുതന്നെ സിപിഎം പ്രവര്‍ത്തകരായിരിക്കും ഇതിന് പിന്നിലെന്നാണ് സംശയം.

News Now

Summary

wreath in front of writer vs anilkumar house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates