
ബാറിൽ തർക്കം: കൊല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു
കടയ്ക്കലില്‍ സംഘം ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: കടയ്ക്കലില്‍ സംഘം ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. വയല സ്വദേശിയായ ശരത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയില്‍ എത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചത്.
കടയ്ക്കല്‍ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. വയല സ്വദേശിയായ ശരത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയില്‍ എത്തിയ സംഘം യുവാവിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര് കടയ്ക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്.
ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ശരത്തും പ്രതികളും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ പ്രതികള്‍ പിന്തുടര്ന്നെത്തി ആക്രമിക്കുകയായിരുന്നു. അഞ്ചുമുക്കിലെ ഭാര്യ വീട്ടില്‍ ആയിരുന്നു ശരത്തിന്റെ താമസം.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
young man was stabbed to death by a gang in Kollam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



