ജോലി വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു വന്ന യുവതിയെ റിസോർട്ടിലും പിന്നീട് ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST

News Now

കൽപ്പറ്റ; വയനാട് വൈത്തിരിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതി നൽകിയ പരാതിയിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറു പേർ അറസ്റ്റിലായി. ജോലി വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു വന്ന യുവതിയെ റിസോർട്ടിലും പിന്നീട് ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു

പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് ( 33), വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാന്‍ (42 ), തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനി ശരണ്യ (33 ) തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33), മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28), വൈത്തിരി തളിപ്പുഴ സ്വദേശി അനസുല്‍ ജമാല്‍ (27) എന്നിവരാണ് പിടിയിലായത്. 

പ്രതികളായ സത്രീകളാണ് യുവതിക്ക് ജോലി വാ​ഗ്ദാനം ചെയ്ത് വയനാട്ടിൽ എത്തിച്ചത്. തുടർന്ന് പീഡിപ്പിക്കുകയായിരുന്നു. കല്‍പ്പറ്റ ഡിവൈഎസ്പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates