
സ്കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍
2022ല്‍ വിദ്യാര്‍ഥിനി പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പ്രതി പരിചയപ്പെടുന്നത്.

കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പുല്ലൂക്കര സ്വദേശി കല്ലാരപീടികയില്‍ ഉമ്മര്‍ ഫിജിന്‍ഷായെയാണ് (25) പന്നിയങ്കര പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് .
2022ല്‍ വിദ്യാര്‍ഥിനി പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പ്രതി പരിചയപ്പെടുന്നത്. സ്കൂളില്‍നിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയുടെ പിതാവിനും ബന്ധുക്കള്‍ക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ജോലി സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാളെ ബംഗളൂരുവില്‍നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം



