
സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്
പെൺകുട്ടികളെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ബെംഗളൂരുവിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു

മലപ്പുറം: പ്രായപൂർത്തിയാകാത്ത സഹോദരികളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടികളെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ബെംഗളൂരുവിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ സ്വദേശികളായ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരാണ് പീഡിപ്പിക്കപ്പെട്ടത്. വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാനായി എത്തിയ കുട്ടികളെ ഈ മാസം 16നാണ് കാണാതാകുന്നത്. തുടർന്ന് മാതൃസഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വണ്ടൂർ എസ്ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തിൽ മൊബൈൽഫോൺ കേന്ദ്രിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടികളുമായി യുവാക്കൾ അടുക്കുന്നത്. കുട്ടികളെ ബെംഗളൂരുവിൽ എത്തിച്ച് വീട് സംഘടിപ്പിച്ച് ഒരു ദിവസം തങ്ങി. അവിടെ വച്ചാണ് പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചത്. തിരിച്ചു വരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റിൽവച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവാക്കളുമായി പ്രണയത്തിലാണെന്നാണ് പെൺകുട്ടികൾ പറയുന്നത്. യുവാക്കൾക്കെതിരെ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?, 60 ടെക്നീഷ്യൻ ഒഴിവ്; ITI മതി, അവസാന തീയതി ഒക്ടോബർ 7

കരുവാറ്റ വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവച്ച് ഹൈക്കോടതി
