
വിരമിച്ച അധ്യാപകന്റെ ഫോണ്‍ മോഷ്ടിച്ചു; യുപിഐ ഇടപാട് വഴി ഒരുലക്ഷം രൂപ മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍
യുപിഐ ട്രാന്സാക്ഷന് വഴി പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ റിട്ടയേഡ് അദ്ധ്യാപകന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് അതിലുണ്ടായ സിമ്മില്‍ ബന്ധിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്ന് യുപിഐ ഇടപാട് വഴി പല തവണകളായി 99993 രൂപ തട്ടിയെടുത്ത കേസില്‍ പെരിഞ്ഞനം ചെന്നാറ വീട്ടില്‍ വിജീഷിനെ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 24 ന് വൈകീട്ട് അഞ്ചരയ്ക്ക് പരാതിക്കാരന് വീട്ടില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ ഒരു മീറ്റിങില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ ഫോണുമായി പോയിരുന്നു. തിരിച്ച് വീട്ടിലെത്തിയതിന് ശേഷം പിറ്റേ ദിവസം രാവിലെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി നേക്കിയപ്പോഴാണ് മൊബൈല്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്. മൊബൈല്‍ ഫോണ്‍ കാണാതായപ്പോള്‍ അതിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് ബാങ്ക് മാനേജരെ വിളിച്ച് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നഷ്ട്ടപ്പെട്ടുവെന്ന് അറിയിക്കുകയായിരുന്നു. യു.പി.ഐ ട്രാന്സാക്ഷന് വഴി പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ പതിനഞ്ച് ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Youth arrested for stealing Rs 1 lakh from retired teacher's phone via UPI transaction
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




