ടൂര്‍ വിസയില്‍ വിയറ്റ്നാമില്‍ എത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിര്‍ത്തിയോടുചേര്‍ന്നുള്ള ഹോട്ടലുകളില്‍ താമസിപ്പിക്കും

Youth smuggled to Cambodia for online fraud, main accused arrested
യുവാക്കളെ കംബോഡിയയിലേക്ക് കടത്തി, മുഖ്യപ്രതി പിടിയില്‍
Last Updated :26 June 2024, 8:09 am IST

കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിനുവേണ്ടി യുവാക്കളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയില്‍. വെള്ളിമണ്‍ ഇടവട്ടം രഞ്ജിനി ഭവനത്തില്‍ പ്രവീണ്‍ (26) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിനിരയായി കംബോഡിയയില്‍പോയി മടങ്ങിയെത്തിയ യുവാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

വിയറ്റ്നാമില്‍ പരസ്യ കമ്പനിയില്‍ ജോലി വാഗ്ദാനംചെയ്താണ് ഇയാള്‍ യുവാക്കളെ വിദേശത്തേക്ക് കടത്തിയത്. ടൂര്‍ വിസയില്‍ വിയറ്റ്നാമില്‍ എത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിര്‍ത്തിയോടുചേര്‍ന്നുള്ള ഹോട്ടലുകളില്‍ താമസിപ്പിക്കും. അവിടെയുള്ള ഏജന്റുമാര്‍ യുവാക്കളുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണുകളും വാങ്ങിവെച്ചതിനുശേഷം അനധികൃതമായി അതിര്‍ത്തികടത്തി കംബോഡിയയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ ഇവര്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുകയെന്ന ജോലിയാണ് നല്‍കിയിരുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാനും തട്ടിപ്പുനടത്തി പണം കണ്ടെത്താനും നിര്‍ദേശം നല്‍കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രവീണ്‍ മുമ്പ് കംബോഡിയയില്‍ ജോലിക്കായിപോയി തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. നാട്ടിലെത്തിയ ഇയാള്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനംചെയ്ത് യുവാക്കളെ കംബോഡിയയിലേക്ക് കടത്തുകയായിരുന്നു.വിസ ആവശ്യങ്ങള്‍ക്കായി യുവാക്കളില്‍ നിന്ന് രണ്ടുമുതല്‍ മൂന്നുലക്ഷം രൂപവരെ വാങ്ങുകയും ചെയ്തിരുന്നു.

പൊലീസ് അന്വേഷണത്തില്‍ ആറുമാസത്തിനുള്ളില്‍ 18-ലധികം പേരെ കടത്തിയതായി കണ്ടെത്തി. കേരള പൊലീസിന്റെ സൈബര്‍ വിഭാഗത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now