ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു

Amoebic encephalitis
അമീബിക് മസ്തിഷ്‌ക ജ്വരംSource by : പ്രതീകാത്മക ചിത്രം
Last Updated :4 August 2024, 8:46 pm IST

News Now

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച യുവാവിനാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നതായി സംശയിക്കുന്നത്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശിയാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാളും നെല്ലിമൂട് സ്വദേശിയാണ്. ഈ യുവാവിന്റെ സാമ്പിൾ നാളെ പരിശോധനയ്ക്ക് അയക്കും. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിൽ ഉള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates