തന്റെ ക്രൂര മര്‍ദനമേറ്റ ഏഴുവയസ്സുകാരന്‍ മരിച്ച വിവരം അറിഞ്ഞിട്ടും പ്രതി അരുണ്‍ ആനന്ദിന് ജയിലിലില്‍ ഒരു കുലുക്കവുമുണ്ടായില്ല.

Last Updated :20 January 2024, 7:58 am IST

News Now

തൊടുപുഴ: തന്റെ ക്രൂര മര്‍ദനമേറ്റ ഏഴുവയസ്സുകാരന്‍ മരിച്ച വിവരം അറിഞ്ഞിട്ടും പ്രതി അരുണ്‍ ആനന്ദിന് ജയിലിലില്‍ ഒരു കുലുക്കവുമുണ്ടായില്ല. മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നു മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചു. 

ഇതിനിടെ കുട്ടി മരിച്ച വിവരം പൊലീസ് അറിയിച്ചു. അരുണ്‍ പ്രതികരിച്ചില്ല. മുഖത്തു ഭാവവ്യത്യാസവുമുണ്ടായില്ല.ഉച്ചയ്ക്ക് ജയിലില്‍ ആട്ടിറച്ചി  കൂട്ടി കൂസലില്ലാതെ ആഹാരം കഴിക്കുന്നതു കണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ അമ്പരന്നു. 

കുട്ടി മരണത്തിന് കീഴടങ്ങിയതോടെ ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തും. കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇപ്പോള്‍ത്തന്നെ കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആട്ടിറച്ചിയും കൂട്ടി സുഖ ഭക്ഷണം; ജയിലില്‍ കൂസലില്ലാതെ അരുണ്‍