ഒരു മാസത്തേക്ക് 5 ജിബി ഡാറ്റ; സൗജന്യവുമായി ബിഎസ്എന്‍എല്‍
നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന് ഇല്ലാത്തവര്‍ക്കും ലാന്‍ഡ്ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന് എടുക്കുന്നവര്‍ക്കും പ്ലാന്‍ ലഭ്യമാകും

തിരുവനന്തപുരം: വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് വേണ്ടി ബിഎസ്എന്‍എല്‍ ഒരു മാസത്തേക്ക് ബ്രോഡ് ബാന്റ് സേവനം സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അഞ്ച് ജിബി ഡേറ്റയാണ് നല്‍കുക. നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന് ഇല്ലാത്തവര്‍ക്കും ലാന്‍ഡ്ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന് എടുക്കുന്നവര്‍ക്കും പ്ലാന്‍ ലഭ്യമാകും. ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജന്‍ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശശി തരൂര്‍ എംപി മുന്‍കൈ എടുത്ത് ലഭ്യമാക്കിയ റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. 1000 കിറ്റുകള്‍ ആദ്യ ഘട്ടത്തില്‍ എത്തി. 2000 കിറ്റുകള്‍ ഞായറാഴ്ച എത്തും ഇത് ഉപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാകും. നിലവില്‍ ആറ് മുതല്‍ ഏഴു മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കുന്നതിനായി എടുക്കുന്നത്.
250 സ്പ്ലാഷ് തെര്‍മോമീറ്റര്‍, 9000 വ്യക്തിഗത സുരക്ഷാ കിറ്റുകള്‍ എന്നിവ ഇതിന് പുറമേ എത്തിക്കുമെന്നും ശശി തരൂര്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ മുന്‍കൈ എടുക്കുകയും എംപി ഫണ്ടില്‍ നിന്ന് തുക അനുവദിക്കുകയും ചെയ്ത ശശി തരൂരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ റീലീഫ് കമ്മറ്റികളുടെയും സിഎച്ച് സെന്ററുകളുടെയും കീഴില്‍ വരുന്ന നൂറോളം ആംബുലന്‍സുകള്‍ െ്രെഡവര്മാരുടം സേവനം ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ട് നല്കാന് തയ്യാറാണെന്ന് പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
