
'കീകി' ചലഞ്ചുമായി നരേന്ദ്രമോദി; ട്രോളന്മാരെ കൊണ്ട് തോറ്റു
നരേന്ദ്രമോദിയുടെ വീഡിയോ എഡിറ്റ് ചെയ്താണ് കികീ ചലഞ്ചാക്കി മാറ്റി ട്രോളന്മാര്

ന്യൂഡല്‍ഹി: യോഗാ ദിനത്തില്‍ യോഗ ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ എഡിറ്റ് ചെയ്താണ് കികീ ചലഞ്ചാക്കി മാറ്റി ട്രോളന്മാര്. നേരത്തെ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ അടക്കം കീകി ചലഞ്ചുകള്‍ ഇത്തരത്തില്‍ ഉണ്ടാക്കിയിരുന്നു.
ഓടുന്ന കാറില്‍ 'കീകി ഡു യു ലൗ മീ, ആര് യു റൈഡിങ്' എന്നു പാടി തുടങ്ങുമ്പോള്‍ ഇറങ്ങുകയും, വാതില്‍ തുറന്ന രീതിയില്‍ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് ചലഞ്ച്. എന്നാല്‍, അപകട സാധ്യത കുടുതലായതിനാല്‍ ഈ ചലഞ്ചിനെതിരെ വിവിധ സ്ഥലങ്ങളിലെ പോലീസ് അടക്കം രംഗത്ത് എത്തിയിരുന്നു.
വിദേശ രാജ്യങ്ങളില്‍ തുടങ്ങിയ ചലഞ്ച് അടുത്തിടെ ഇന്ത്യയിലേക്കും വ്യാപിച്ചിരുന്നു. കാറില്‍ നിന്നിറങ്ങി നൃത്തം ചെയ്യുന്ന വഡോദര സ്വദേശിയുടെ വിഡിയോക്ക് പിന്നാലെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കനേഡിയന്‍ റാപ്പ് ഗായകന് ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ' ഇന്‍ മൈ ഫീലിങ്' എന്ന ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളുമായാണ് 'കീകി' ചലഞ്ച്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്

Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍



