ഇന്നലെ രാത്രി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ബസില്‍ 25 മലയാളികളാണ് എത്തിയത്.

Last Updated :20 January 2024, 8:23 am IST

News Now

കൊച്ചി: കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനായി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ ബസുകളില്‍ ആദ്യത്തേക്ക് സംസ്ഥാനത്തെത്തി. കുമളി ചെക്ക്‌പോസ്റ്റ് വഴിയാണ് ബസ് കേരളത്തിലേക്ക് കടന്നത്. ഇന്നലെ രാത്രി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ബസില്‍ 25 മലയാളികളാണ് എത്തിയത്.

ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് കുമളി ചെക്ക്‌പോസ്റ്റ് വഴി കായംകുളം വരെയാണ് കോണ്‍ഗ്രസിന്റെ പ്രത്യേക ബസ് സര്‍വീസ്. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി ബസുകള്‍ അനുവദിക്കാത്ത പ്രതിഷേധത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് ബസൊരുക്കിയത്. 21 ആലപ്പുഴ സ്വദേശികള്‍, മൂന്ന് തിരുവനന്തപുരം, ഒരു ഇടുക്കി സ്വദേശി എന്നിവരാണ് ബസിലുണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ ആദ്യ ബസ് കേരളത്തില്‍; 25 മലയാളികള്‍ നാട്ടിലെത്തി