News Now
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

കോവിഡ് 19 വ്യപനമുള്ള റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള് ലോക്ക്ഡൗണ് നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ് നിബന്ധനകള് റെഡ് സോണിലാകെ ബാധകമായിരിക്കും.
ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള് സീല് ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് പരിശോധനയുണ്ടാകും. ഹോട്ട്സ്പോട്ടുകളിലെ പല വഴികളും അടച്ചിരിക്കുന്നതിനാല് ഒരു പ്രദേശത്തേക്ക് പല വഴിയിലൂടെ എത്താന് സാധിക്കില്ല.
അത് മാത്രവുമല്ല ട്രിപ്പിള് ലോക്ക്ഡൗണ് ആയ സ്ഥലങ്ങളില് പുറത്തിറങ്ങുന്നവര്ക്കെതിരെ പോലീസ് കേസെടുക്കുകയും, പുറത്തിറങ്ങുന്നവരില് നിന്നും ഫൈന് ഈടാക്കാനുള്ള സാധ്യതയുമുണ്ട്.
റേഷന് കടകള്, പലചരക്ക് കടകള്, പഴം പച്ചകറി, ഇറച്ചി, മല്സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കള് വില്ക്കാം. ബാങ്ക്, എ.ടി.എം, ഇന്ഷുറന്സ് സ്ഥാപനങ്ങള് പ്രവര്ത്തിക്കും. മാധ്യമങ്ങളുടെ പ്രവര്ത്തനം തടസപ്പെടില്ല. പെട്രോള് പമ്പുകളും പാചക വാതക വിതരണ ശാലകളും പ്രവര്ത്തിക്കും. അവശ്യ വസ്തുക്കള് ഉല്പാദിപ്പിക്കുന്ന വ്യവസായ ശാലകള്ക്ക് തുറക്കാം. വ്യോമ, റെയില്,റോഡ് ഗതാഗതം ഉണ്ടാകില്ല.
അവശ്യവസ്തുക്കളുടെ ചരക്കു നീക്കത്തിന് തടസമുണ്ടാകില്ല. ലോക്ക്ഡൗണ് കാരണം കുടുങ്ങിയവരും മെഡിക്കല് എമര്ജന്സി സ്റ്റാഫും താമസിക്കുന്ന ഹോട്ടലുകള് ഒഴികെ അടയ്ക്കണം. വിഭ്യാഭ്യാസ സ്ഥാപനങ്ങള് ഒന്നും തുറക്കില്ല. കൂടിചേരലുണ്ടാകുന്ന ഒരു പൊതു ചടങ്ങും സംഘടിപ്പിക്കരുത്. ആരാധനാലയങ്ങളില് പൊതുജനത്തിന് പ്രവേശനമില്ല. സംസ്കാര ചടങ്ങുകളില് 20 പേരില് കൂടുതല് പാടില്ല.
പ്രതിരോധം, കേന്ദ്രസേന, പൊലീസ്, മറ്റ് സേനകള്, ജില്ലാ ഭരണകൂടം, ട്രഷറി, വൈദ്യുതി, ജലം, ശുചീകരണം തുടങ്ങിയ വിഭാഗങ്ങള് ഒഴികെ സര്ക്കാര് ഓഫീസുകള് പ്രവര്ത്തിക്കില്ല. നിയന്ത്രണങ്ങള് ലംഘിക്കുന്നവര്ക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതല് 60 വരെയുള്ള വകുപ്പുകള് പ്രകാരവും ഇന്ത്യര് ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരവും കേസെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



