മലവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിന്റെ മൃത​ദേഹം കണ്ടെത്തി

Last Updated :20 January 2024, 8:25 am IST

News Now

കോഴിക്കോട്: കൂടരഞ്ഞിയിൽ മലവെള്ള പാച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുന്നക്കൽ ഉറുമി പവർ ഹൗസിനു സമീപത്ത് വച്ചാണ് മലവെള്ളപ്പാച്ചിലിൽ യുവാവ് പെട്ടത്. ഇരുവഴിഞ്ഞി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.

മുക്കം പൂളപ്പൊയിൽ സ്വദേശി അനിസ് റഹ്മാനെയാണ് മലവെള്ളപ്പാച്ചിലിൽ കാണതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടൊണ് അപകടം.

അനീസ് റഹ്മാൻ അടക്കം മൂന്ന് പേർ പവർ ഹൗസിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു. പെട്ടെന്ന് മലവെള്ളമെത്തിയപ്പോൾ ഒഴുക്കിൽ പെടുകയും ചെയ്തു. രക്ഷപ്പെട്ട മറ്റ് രണ്ട് പേരാണ് വിവരം അടുത്തുള്ളവരെ അറിയിച്ചത്.

മുക്കം പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്ന് നടത്തിയ തിരിച്ചലിനിടെയാണ് ഇരുവഴിഞ്ഞി പുഴയിൽ മൃതദേഹം കണ്ടത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിന്റെ മൃത​ദേഹം കണ്ടെത്തി