മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ബലിപെരുന്നാള്‍ 31ന്

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു.

Last Updated :20 January 2024, 8:27 am IST


കോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈ മാസം 31ന്. കാപ്പാട് തീരത്ത്  മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്നും ഖാസിമാര്‍ അറിയിച്ചിട്ടുണ്ട്. 

അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്ക് വേണ്ടി നാഇബ് ഖാസി സയ്യിദ് അബ്ദുല്ല കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ബലിപെരുന്നാള്‍ 31ന്