വൈദ്യുത തൂണിന് മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു

Last Updated :20 January 2024, 8:29 am IST

News Now

പാലക്കാട്: വൈദ്യുത തൂണിന് മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു. ഷൊര്‍ണൂര്‍ കുളപ്പുള്ളി തൃപ്പുറ്റ ക്ഷേത്രത്തിന് സമീപമാണ് സംഭവം.

 ശനിയാഴ്ച രാവിലെയാണ് പോസ്റ്റിന് മുകളില്‍ പാമ്പിനെ സമീപവാസികള്‍ കണ്ടത്. വൈദ്യുതിവകുപ്പ് അധികൃതരെത്തി പരിശോധിച്ചപ്പോള്‍ പാമ്പ് ഷോക്കേറ്റ് ചത്തെന്ന് മനസ്സിലായി.

വൈദ്യുതിബന്ധം വിച്ഛേദിച്ച് പാമ്പിന്റെ ജഡം താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. കെഎസ്ഇബിയുടെ വാഹനത്തില്‍ത്തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചാണ് ചത്ത പാമ്പിനെ താഴെയിറക്കിയത്. മൃഗാശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുത തൂണിന് മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു