ശമനമില്ലാതെ മഴ, നീരൊഴുക്ക് ശക്തം, പമ്പാ ഡാം തുറന്നേക്കും

ജ​ല​നി​ര​പ്പ് ഉയരുന്നതിനെ തുടർന്ന് ഇവിടെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. നിലവിൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 983.05 മീ​റ്റ​ർ ആണ്

Last Updated :20 January 2024, 8:28 am IST

പ​ത്ത​നം​തി​ട്ട: മഴ ശക്തമായി തുടരുന്നതോടെ പമ്പാ ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറവില്ല. ജ​ല​നി​ര​പ്പ് ഉയരുന്നതിനെ തുടർന്ന് ഇവിടെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. നിലവിൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 983.05 മീ​റ്റ​ർ ആണ്. 

വെ​ള്ളി​യാ​ഴ്ച 207 മി​ല്ലി മീ​റ്റ​ർ മ​ഴ കി​ട്ടു​ക​യും അ​തി​ലൂ​ടെ 12.36 എം​സി​എം ജ​ലം ഒ​ഴു​കി​യെ​ത്തു​ക​യും ചെ​യ്തു. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ൻറെ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വരും ദിവസങ്ങളിലും അ​തി​ശ​ക്ത​മാ​യ മ​ഴയാണ് പ്ര​തീ​ക്ഷി​ക്കു​ന്നത്. അ​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യ നീ​രൊ​ഴു​ക്ക് ഉ​ണ്ടാ​കാ​ൻ ഇ​ട​യു​ണ്ട്. 

ജ​ല​നി​ര​പ്പ് 984.5 മീ​റ്റ​റിലേക്ക് എത്തുമ്പോൾ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കും. ഇ​തി​നു ശേ​ഷം 985 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ എ​ത്തുമ്പോഴാണ് ഡാം ​തു​റ​ക്കേണ്ടി വരും. പമ്പാ ന​ദീ തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ശമനമില്ലാതെ മഴ, നീരൊഴുക്ക് ശക്തം, പമ്പാ ഡാം തുറന്നേക്കും