സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്

Last Updated :20 January 2024, 12:13 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 72.20 രൂപയുമായി.  തുടര്‍ച്ചയായ 16-ാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്.

അതേസമയം ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്ന പശ്ചാത്തലത്തില്‍ ഇന്ധനവില കുറയ്ക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുകയാണ്. പെട്രോളിയം ഉല്‍പ്പനങ്ങള്‍ക്ക് ചുമത്തുന്ന എക്‌സൈസ് തീരുവ കുറയ്ക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യമാണ് മുഖ്യമായി ഉന്നയിക്കുന്നത്. ഇതിനിടെ പെട്രോളിയം ഉല്‍പ്പനങ്ങളില്‍ ചുമത്തുന്ന അധിക നികുതി ഒഴിവാക്കാന്‍ തയ്യാറാണെന്ന് കേരളം വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊളളുമെന്ന് ധനമന്ത്രി തോമസ് ഐസക്കാണ് അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു; പെട്രോളിന് 82 രൂപ 62 പൈസ