
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

തിരുവനന്തപുരം: സൗദിയിൽ മലയാളി നേഴ്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പള്ളിക്കല് സ്വദേശിനി നീനയാണ് ആത്മഹത്യ ചെയ്തത്. ദമ്മാം ഹുഫൂഫില് ജോലിചെയ്യുന്ന നീനയെ താമസിച്ചിരുന്ന സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തുകയായിരുന്നു.
മൂന്ന് വര്ഷമായി അല്ഹസ്സയിലെ ഹെല്ത്ത് സെന്ററില് നേഴ്സായി ജോലി ചെയ്യുകയായിരുന്നു നീന. അവധിയിലായിരുന്ന നീന വിവഹ നിശ്ചയം കഴിഞ്ഞ് കഴിഞ്ഞ മാസമാണ് ജോലിക്ക് തിരിച്ചെത്തിയത്. അമ്മക്ക് സുഖമില്ലാത്ത കാരണത്താൽ നാട്ടിൽ പോകാനായി നീന വീണ്ടും അവധി ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ നീനയുടെ മൃതദേഹം കണ്ടെത്തിയത്. ഇപ്പോൾ ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സാമൂഹ്യ പ്രവര്ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

