
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

കാബൂള്:വടക്കന് അഫ്ഗാനിസ്ഥാനില് സൈനിക ക്യാമ്പിന് നേരെ ഇന്നലെ നടന്ന താലിബാന് അക്രമത്തില് മരിച്ചവരുടെ എണ്ണം 50 കടന്നു. സൈനിക യൂണിഫോം ധരിച്ച് ക്യാമ്പില് പ്രവേശിച്ച തീവ്രവാദികള് സൈന്യത്തിന് നേരെ കനത്ത അക്രമം അഴിച്ചുവിടുകയായിരുന്നു. 50ലേറെപേര് മരിച്ചിട്ടുണ്ടെന്ന് വിവിധ വാര്ത്താ ഏജന്സികള് റിപ്പോര്ട്ട് ചെയ്യുന്നു
സൈനിക ക്യാമ്പിന് അടുത്തുള്ള പള്ളിയില് വെള്ളിയാഴ്ച പ്രാര്ത്ഥനയ്ക്ക് സൈനികര് എത്തിയപ്പോഴായിരുന്നു താലിബാന് അക്രമം ആരംഭിച്ചത്. പ്രതീക്ഷിക്കതാതെയുള്ള ക്രമത്തില് സൈനികര്ക്ക് തിരിച്ചടിക്കാന് അവസരം ലഭിച്ചില്ല.
രണ്ട് സൈനിക വാഹനത്തിലെത്തിയ തീവ്രവാദികള് വാഹനത്തിനുള്ളില് അപകടം പറ്റിയ പട്ടാളക്കാരാണെന്നും എത്രയും പെട്ടെന്ന് ക്യാമ്പിനകത്ത് കടക്കണം എന്നും കാവല്ക്കാരെ പറഞ്ഞു പറ്റിച്ചാണ് ക്യാമ്പിനകത്ത് പ്രവേശിച്ചത്.
അക്രമികള് പത്തുപേര് ഉണ്ടായിരുന്നു എന്നും ഇതില് ഒമ്പത്പേര് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടു. ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

