
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില് അമേരിക്കക്കാരന് മരിച്ചു. ബിജിങിലെ യുഎസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വൈറസ് രോഗബാധയെ തുടര്ന്ന് വുഹാനിലെ ആശുപത്രിയില് ഫെബ്രുവരി ആറ് മുതല് ഇയാള് ചികിത്സയിലായിരുന്നു. അറുപത് വയസ്സായിരുന്നു. രോഗത്തെ തുടര്ന്ന് ചൈനയില് മരിക്കുന്ന ആദ്യവിദേശിയാണ് ഇദ്ദേഹം.
അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തില് ഞങ്ങള് ആത്മാര്ത്ഥമായ ദു:ഖം അറിയിക്കുന്നു. കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് കുടുതല് വിവരങ്ങള് വെളിപ്പെടുത്തുന്നില്ലെന്നും യുഎസ് എംബസി അറിയിച്ചു.
വെള്ളിയാഴ്ച 86 പേര് കൂടി മരിച്ചതോടെ ചൈനയില് കൊറോണ ബാധിച്ചുള്ള ആകെ മരണം 722 ആയി. ഹൊങ്കോങ്കിലെയും ഫിലിപ്പീന്സിലെയും യുഎസിലെയും ഓരോ മരണം കൂടി കണക്കാക്കിയാല് ആകെ മരിച്ചവരുടെ എണ്ണം 725ആയി. 3399 പേര്ക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം 34,546 ആയി. അതേസമയം രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനയായി പുതിയ കേസുകളുടെ എണ്ണം മുന്ദിവസങ്ങളെക്കാള് കുറഞ്ഞു.
മറ്റ് 27 രാജ്യങ്ങളിലായി 320 രോഗബാധിതരുണ്ട്. ജപ്പാന് തീരത്തെ ക്രൂസ് കപ്പലില് 41 പേര്ക്കു കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. സാര്സിനു തുല്യമായ ജാഗ്രത സിംഗപ്പൂര് പ്രഖ്യാപിച്ചപ്പോള് ചൈനീസ് യാത്രക്കാരെ വിലക്കി തായ്ലന്ഡ് ഉത്തരവിറക്കി.
കൊറോണബാധ നിയന്ത്രിക്കാന് ആവുന്നതെല്ലാം ചെയ്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപുമായി നടത്തിയ ഫോണ് സംഭാഷണത്തില് ചൈനീസ് പ്രസിഡന്റ് ഷി ചിന്പിങ് വ്യക്തമാക്കി.
വൈറസ് ഭീതിയില് ചൈനയിലെ നഗരങ്ങള് ആളൊഴിഞ്ഞ നിലയില് തുടരുന്നു. വിവിധ രാജ്യങ്ങളില്നിന്നു ചൈനയിലേക്കുള്ള വിമാനങ്ങള് റദ്ദാക്കുന്നതും തുടരുന്നു. ഷാങ്ഹായിയില് സ്കൂളുടെ അവധി ഒരു മാസം കൂടി നീട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

