കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് 210 പേ​രെ ഇ​തു​വ​രെ ര​ക്ഷ​പെ​ടു​ത്തി. 1,600 പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

Last Updated :20 January 2024, 8:02 am IST

News Now

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ ആ​റു പേ​ർ മ​രി​ച്ചു. 190 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തിട്ടുണ്ട്. വ​ട​ക്കു​കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ കൈ​യു​വാ​നി​ൽ ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 5:15 ഓ​ടെ​യാ​ണ് പെട്ടെന്ന് ക‌ാലാവസ്ഥ മാറുകയും അപകടമുണ്ടാവുകയും ചെയ്തത്. 

ചു​ഴ​ലി​ക്കാ​റ്റി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു വീ​ണു. നിരവധി വാഹനങ്ങളും തകർന്നിട്ടുണ്ട്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് 210 പേ​രെ ഇ​തു​വ​രെ ര​ക്ഷ​പെ​ടു​ത്തി. 1,600 പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. 63 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രദേശത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തുടരുകയാണ്.  പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ഉ​ൾ​പ്പെ​ടെ 800 ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് രം​ഗ​ത്തു​ള്ള​ത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൈനയിൽ ശക്തമായ ചുഴലിക്കാറ്റ്: ആറ് മരണം, 190 പേർക്ക് പരിക്കേറ്റു