
News Now
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രശസ്ത മാധ്യമ പ്രവർത്തക മെഹർ തരാറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മെഹർ തരാർ തന്നെയാണ് വിവരം പുറത്തുവിട്ടത്. ശശി തരൂർ എംപിയുമായി ബന്ധപ്പെട്ട വിവാദത്തിൽപ്പെട്ട മാധ്യമ പ്രവർത്തകയാണ് മെഹർ തരാർ.
Yesterday, I tested positive for COVID-19.
â Mehr Tarar (@MehrTarar) June 6, 2020
പാകിസ്ഥാനിൽ കോവിഡ് സ്ഥിതി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി.
കഴിഞ്ഞ ദിവസം 97 പേർ രോഗം ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പേർ മരിച്ചതും കഴിഞ്ഞ ദിവസമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






