News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
വാഷിങ്ടണ്: ഹിസ്ബുല് മുജാഹിദിന് തലവന് സയിദ് സലാഹുദ്ദീന് ആഗോള ഭീകരനെന്ന് അമേരിക്ക. മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകള്ക്ക് മുമ്പാണ് സയ്യിദിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. കശ്മീരിനെ ഇന്ത്യന് സേനയുടെ ശ്മശാനമാക്കി മാറ്റും എന്ന് ഭീഷണി മുഴക്കിയ ആളാണ് സയിദ്.
അമേരിക്കന് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് പുറത്തിറക്കിയ ആഗോള ഭീകരരുടെ പുതിയ പട്ടികയിലാണ് സയിദ് സലാഹുദ്ദീനെ ( മുഹമ്മദ് യുസഫ് ഷാ) ഉള്പ്പെടുത്തിയിരിക്കുന്നത്. സലാഹുദ്ദീനുമായി അമേരിക്കക്കാര്ക്കുള്ള എല്ലാത്തരം ഇടപാടുകളും നിരോധിച്ചതായി ഉത്തരവില് പറയുന്നു.
അമേരിക്കയുടെ നീക്കം ഇന്ത്യന് നിലപാടിനുള്ള അംഗീകാരമാണെന്നു വിദേശകാര്യ വക്താവ് ഗോപാല് ബഗ്ല പറഞ്ഞു. പത്താന്കോട്ട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത യുണൈറ്റഡ് ജിഹാദ് കൗണ്സില് നേതാവു കൂടിയാണു സയിദ്.. കശ്മീരില് ഇന്ത്യയ്ക്കെതിരെ പോരാട്ടം നയിക്കുന്ന പതിനഞ്ചോളം സംഘടനകളാണു കൗണ്സിലില് അംഗങ്ങളായിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


