
News Now
ഹവാന: തങ്ങള് വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിന് അബ്ഡാല വാക്സിന്റെ മൂന്ന് ഡോസ് 92.28 ശതമാനം ഫലപ്രദമാണെന്ന് ക്യൂബ. ക്ലിനിക്കല് പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ് ഇത് തെളിയിക്കപ്പെട്ടതെന്നും ക്യൂബന് അധികൃതര് വ്യക്തമാക്കി. ക്യൂബയുടെ മറ്റൊരു വാക്സിനായ സൊബെരാന 2 അറുപത്തിരണ്ട് ശതമാനം ഫലപ്രദമാണെന്ന വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
ക്യൂബന് സര്ക്കാര് ബയോഫാര്മസ്യൂട്ടിക്കല് കോര്പ്പറേഷന് ബയോക്യൂഫാര്മയാണ് സൊബെരാന 2 വാക്സിീന്റെ ഉത്പാദകര്. സെന്റര് ഫോര് ജനിറ്റിക് എന്ജിനീയറിംഗ് ആന്ഡ് ബയോടെക്നോളജിയാണ് അബ്ഡാല വാക്സിന്റെ നിര്മാതാക്കള്. രണ്ട് വാക്സിനുകള്ക്കും ഉടന് തന്നെ പ്രാദേശിക റെഗുലേറ്റര്മാര് അടിയന്തര അംഗീകാരം നല്കുമെന്നാണ് വിവരം.
ബയോടെക് മേഖലയില് പതിറ്റാണ്ടുകളായി വാക്സിനുകള് കയറ്റുമതി ചെയ്യുന്ന ക്യൂബയില് അഞ്ച് കൊറോണ വൈറസ് വാക്സീന് കാന്ഡിഡേറ്റുകളുണ്ട്. അര്ജന്റീന, ജമൈക്ക, മെക്സിക്കോ, വിയത്നാം, വെനസ്വേല തുടങ്ങി നിരവധി രാജ്യങ്ങള് ക്യൂബയുടെ വാക്സിനുകള് വാങ്ങാന് ഇതിനോടകം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവസാനഘട്ട ക്ലിനിക്കല് പരീക്ഷണങ്ങളുടെ ഭാഗമായി ഇറാന് ഈ വര്ഷം ആദ്യം സൊബെരാന 2 ഉത്പാദിപ്പിക്കാന് തുടങ്ങിയിട്ടുണ്ട്.
Golpeados por dos pandemias (#COVID19 y #Bloqueo), nuestros cientÃficos del Finlay y CIGB, han saltado por encima de todos los obstáculos y nos han dado dos vacunas muy efectivas: #SOBERANA02 y #Abdala. pic.twitter.com/4DOfJiRh3o
â Miguel DÃaz-Canel Bermúdez (@DiazCanelB) June 21, 2021
ക്യബയില് ഒരു ദശലക്ഷം പേര്ക്ക് ഇതുവരെ വാക്സിനേഷന് നല്കിയിട്ടുണ്ട്. ഒരു മാസം മുമ്പ് വാക്സിനേഷന് പ്രചാരണം ആരംഭിച്ചതു മുതല് തലസ്ഥാനമായ ഹവാനയില് ദിവസേനയുള്ള കേസുകള് പകുതിയായി കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകള് വ്യക്തമാക്കുന്നു. ക്യൂബയില് 1,69,365 കൊവിഡ് കേസുകളും 1,170 മരണങ്ങളുംമാണ് ഇതുവരെ റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






