
ബസുകള്‍ മാറിക്കയറിയാലും അധിക തുക ഈടാക്കില്ല; അബുദാബിയില്‍ നിരക്ക് ഏകീകരിച്ചു
ഏഴ് ദിവസത്തേക്ക് കാലാവധിയുള്ള ടിക്കറ്റിന് 30 ദിര്‍ഹവും 30 ദിവസത്തെ പാസിന് 95 ദിര്‍ഹവുമാണ് നിരക്ക്

അബുദാബി: അബുദാബിയില്‍ പൊതുഗതാഗത സംവിധാനത്തില്‍ പുതിയ ബസ് നിരക്കുകളും പുതിയ ബസ് റൂട്ടുകളും പ്രഖ്യാപിച്ചു. അടിസ്ഥാന നിരക്ക് 2 ദിര്‍ഹവും കിലോമീറ്ററിന് 5 ഫില്‍സും ഈടാക്കും.
ഏഴ് ദിവസത്തേക്ക് കാലാവധിയുള്ള ടിക്കറ്റിന് 30 ദിര്‍ഹവും 30 ദിവസത്തെ പാസിന് 95 ദിര്‍ഹവുമാണ് നിരക്ക്. ബസുകള്‍ മാറിക്കയറുമ്പോള്‍ അധിക നിരക്ക് ഈടാക്കില്ലെന്നതാണ് പരിഷ്ക്കരണത്തിലെ പ്രത്യേകത. നഗരങ്ങളും പ്രാന്തപ്രദേശങ്ങളും ഉള്‍പ്പെടുത്തിയാണ് നിരക്ക് ഏകീകരിച്ചത്.
അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) ഇന്ന് മുതല്‍ എല്ലാ ബസ് റൂട്ടുകളും ഒറ്റ സംവിധാനത്തിലേക്ക് സംയോജിപ്പിക്കും. അബുദാബിക്ക് പുറമെ അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ നഗരങ്ങളും ഗ്രാമ പ്രദേശങ്ങളും ഉള്‍പ്പെടുത്തി ഐടിസി ശൃംഖല വിപുലീകരിക്കും. മുന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടിക്കറ്റുകളുടെ വില്പന ഫെബ്രുവരി 27 മുതല്‍ നിര്‍ത്തലാക്കിയിരുന്നു.
ഈ തീയതിക്ക് മുമ്പുള്ള ബസ് പാസുകള്‍ ഉള്ള യാത്രക്കാര്‍ക്ക് അവ ഉപയോഗിക്കാന്‍ കഴിയുമെങ്കിലും, ഗ്രാമ പ്രദേശങ്ങളിലെ യാത്രയ്ക്ക് ഈ പാസുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
വാര്‍ഷിക പാസ്, വിദ്യാര്‍ഥി പാസ് എന്നിവ തുടരും. 10 വയസ്സിന് താഴെയുള്ളവര്‍ക്ക് ബസില്‍ സൗജന്യ യാത്ര തുടരും. ഉപഭോക്തൃ സൗഹൃദ യാത്രാക്കൂലി ഏര്‍പ്പെടുത്തി സേവനം വിപുലീകരിച്ച് കൂടുതല്‍ പേരെ പൊതുഗതാഗതത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ബസുകള്‍ മാറിയാലും ഒറ്റ യാത്രയുടെ തുകയാണ് ഈടാക്കുക. ഒരു ബസില്‍നിന്ന് കാര്‍ഡ് സൈ്വപ് ചെയ്ത് ഇറങ്ങിയ ശേഷം 60 മിനിറ്റിനകം മറ്റൊരു ബസില്‍ കയറിയാലേ ആനുകൂല്യം ലഭിക്കൂ. വിപരീത ദിശയിലേക്ക് മാറരുത്.
പരമാവധി 2 ബസുകള്‍ മാറി കയറാം. അബുദാബി ലിങ്ക്, പൊതുഗതാഗത ബസ് എന്നിവയ്ക്കിടയിലെ മാറ്റത്തിന് വ്യവസ്ഥകള്‍ ബാധകം. ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഹാഫിലത്ത് കാര്‍ഡ് സൈപ് ചെയ്യണം
കാര്‍ഡ് സൈ്വപ് ചെയ്യാത്തവര്‍ക്ക് പിഴയും ബസിന്റെ യാത്രാ ദൈര്‍ഘ്യമനുസരിച്ചുള്ള തുകയും ഈടാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു ലൈബ്രറി മുറിയിൽ തുടങ്ങിയ വിപ്ലവം; തെറ്റമലയിൽ നിന്ന് പിറന്നത് 75 സർക്കാർ ഉദ്യോഗസ്ഥർ
'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി




