
2030 ആകുമ്പോഴേക്കും ഡോറ്റാ സെന്ററുകള്ക്ക് പ്രവര്ത്തിക്കാന് മണിക്കൂറില് 945 ടെറാവാട്ട് വൈദ്യുതി വേണ്ടി വരും. പാക്കിസ്ഥാന്, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യങ്ങളുടെ സംയുക്ത വാര്ഷിക ഉപയോഗത്തിന്റെ മൂന്നിരട്ടിയാണിത്.
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ന്യൂയോര്ക്ക്: നിര്മിത ബുദ്ധിയുടെ അതിവേഗ വളര്ച്ച ലോകത്തിലെ ജലസ്രോതസുകള്ക്ക് വെല്ലുവിളിയാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്ട്ട്. എഐ സംവിധാനങ്ങള് പ്രവര്ത്തിപ്പിക്കുന്ന ഡാറ്റ സെന്ററുകളുടെ വ്യാപനം ഏതാനും വര്ഷങ്ങള്ക്കുള്ളില് പരിസ്ഥിതിക്കും മനുഷ്യരാശിക്കും വെല്ലുവിളിയാകുമെന്നാണ് റിപ്പോര്ട്ട് നല്കുന്ന മുന്നറിയിപ്പ്.
ചുരുങ്ങിയ കാലത്തിനുള്ളില് ഡേറ്റാ സെന്ററുകള് ഉപയോഗിക്കുന്ന വെള്ളത്തിന്റെയും വൈദ്യുതിയുടെയും അളവ് ഇരട്ടിയിലധികമാകുമെന്നും അതു വലിയ ദുരിതം വിതയ്ക്കുമെന്നും യുഎന് അറിയിച്ചു.
എഐ മോഡലുകള് പരിശീലിപ്പിക്കാനും പ്രവര്ത്തിപ്പിക്കാനും ഉപയോഗിക്കുന്ന ഡാറ്റാ സെന്ററുകള്ക്ക് വലിയ തോതില് തണുപ്പിക്കല് സംവിധാനങ്ങള് ആവശ്യമാണ്. ഈ സംവിധാനങ്ങള് പ്രവര്ത്തിപ്പിക്കുന്നതിനായി വന്തോതില് വെള്ളം ഉപയോഗിക്കപ്പെടുന്നുവെന്നാണ് പഠനത്തില് പറയുന്നത്. ഐക്യരാഷ്ട്രസഭയുടെ ജല, പരിസ്ഥിതി, ആരോഗ്യം സംബന്ധിച്ച ഗവേഷണ സ്ഥാപനമായ യുണൈറ്റഡ് നാഷന്സ് യൂണിവേഴ്സിറ്റി ഫോര് വാട്ടര് എന്വിയോണ്മെന്റ് ആന്ഡ് ഹെല്ത്ത് (UNU INWEH ) പുറത്തിറക്കിയ പുതിയ പഠനത്തിലാണ് മുന്നറിയിപ്പ്.
2030 ആകുമ്പോഴേക്കും എഐ ഡേറ്റാ സെന്ററുകള്ക്ക് പ്രവര്ത്തിക്കാന് 1.3 ബില്യണ് ജനങ്ങളുടെ അടിസ്ഥാന ഗാര്ഹിക ആവശ്യങ്ങള് നിറവേറ്റാന് ആവശ്യമായത്ര അളവില് വെള്ളം ആവശ്യമായി വരും. ആഫ്രിക്കന് ഭൂഖണ്ഡത്തിലെ ആകെ ജനസംഖ്യയ്ക്കടുത്തുവരും ഈ കണക്ക്. എഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ചര്ച്ചകളില് കാര്ബണ് പുറന്തള്ളല് ഇടം പിടിക്കാറുണ്ടെങ്കിലും ജലസുരക്ഷ അവഗണിക്കപ്പെടുകയാണെന്ന് ഗവേഷകര് പറഞ്ഞു.
സര്വറുകള് തണുപ്പിക്കുന്നതിനു പുറമേ എഐ മോഡലുകള്ക്ക് പ്രവര്ത്തിക്കാന് ആവശ്യമായ വൈദ്യുതി ഉദ്പാദനത്തിനും വലിയ തോതില് വെള്ളം ആവശ്യമാണ്. 2030 ആകുമ്പോഴേക്കും ഡോറ്റാ സെന്ററുകള്ക്ക് പ്രവര്ത്തിക്കാന് മണിക്കൂറില് 945 ടെറാവാട്ട് വൈദ്യുതി വേണ്ടി വരും. പാക്കിസ്ഥാന്, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യങ്ങളുടെ സംയുക്ത വാര്ഷിക ഉപയോഗത്തിന്റെ മൂന്നിരട്ടിയാണിത്.
എഐ ഒരു ഡിജിറ്റല് സാങ്കേതിക വിദ്യ എന്നതിനപ്പുറം ഡാറ്റാ സെന്ററുകള്, നൂതന കമ്പ്യൂട്ടര് ചിപ്പുകള്, കൂളിംഗ് സിസ്റ്റങ്ങള്, ഊര്ജ്ജ ഇന്ഫ്രാസ്ട്രക്ചര് എന്നിവയുടെ ഭൗതിക ശൃംഖല കൂടെയാണെന്ന് പഠനം ഓര്മിപ്പിക്കുന്നു. എഐ ടൂളുകളുടെ ദൈനംദിന ഉപയോഗം വലിയ പാരിസ്ഥിതിക പ്രതിസന്ധികള് സൃഷ്ടിക്കുമെന്നും റിപ്പോര്ട്ടില് പറയുന്നു.
എഐയുമായുള്ള ദൈനംദിന ഇടപെടലുകള് ആകെ ആവശ്യമായ ഊര്ജത്തിന്റെ 80 മുതല് 90 ശതമാനം വരെയാണെന്ന് ഗവേഷകര് കണക്കാക്കുന്നു. ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നത് പോലുള്ള ജോലികള് ലളിതമായ മെസേജുകളിലാണ് എഐ നിര്മിക്കുന്നതെങ്കിലും അതിന് ആവശ്യമായ ഊര്ജ്ജം വളരെ കൂടുതലാണ്.
ദൈനംദിന ജീവിതത്തന്റെ ഭാഗമായി എഐ മാറിയിരിക്കുകയാണ്. പൂര്ണമായും സാങ്കേതിക വിദ്യ ഉപേക്ഷിക്കൂകയല്ല, വെള്ളം, ഭൂമി, ഊര്ജ്ജം എന്നിവയുടെ ആഘാതങ്ങളെക്കൂടെ പരിഗണിക്കുന്ന കൂടുതല് ഉത്തരവാദിത്തമുള്ള സമീപനം സ്വീകരിക്കാന് തയ്യാറാവുകയാണ് വേണ്ടതെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.
Summary
AI is draining Earth; A data center needs same amount of water that entire population of Africa needs; UN warns
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്ക്ക് വിലക്ക്'; യൂടേണ് അടിച്ച് അമേരിക്ക, റഷ്യയില് നിന്ന് എണ്ണ വാങ്ങാന് കരാര്

'ഞങ്ങളോട് മുട്ടാന് നില്ക്കേണ്ട, ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങളുടെ കൈകള് എത്തിയിരിക്കും'; മുന്നറിയിപ്പുമായി നെതന്യാഹു


