
നേപ്പാളിൽ വീണ്ടും ഭൂചനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി
റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടു ഭൂചലനം. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർയോടെ കാഠ്മണ്ഡുവിൽ നിന്നും 160 കിലോമീറ്റർ അകലെയാണ് അനുഭവപ്പെട്ടത്. അതേസമയം വെള്ളിയാഴ്ചയുണ്ടായ ഭൂചനത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തെ തുടർന്ന് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായി. നിരവധി ആളുകൾക്കാണ് പരിക്കേറ്റത്.
നേപ്പാളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിൽ പ്രാദേശിക സമയം രാത്രി 11.47ഓടെയായിരുന്നു ഭൂചനം. ജജാര്‍കോട്ട്, റുകും വെസ്റ്റ് എന്നീ രണ്ട് ജില്ലകളെയാണ് ഭൂചലനം ബാധിച്ചത്.
ഭൂകമ്പ ദുരന്തങ്ങളുടെ സ്ഥിരം ഇരകളാണ് നേപ്പാൾ ജനത.2015ല്‍ നേപ്പാളില്‍ ഉണ്ടായ രണ്ട് ഭൂകമ്പങ്ങളില്‍ ഏകദേശം 9,000 പേരാണ് മരിച്ചത്. മുഴുവന്‍ പട്ടണങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും മറ്റ് ചരിത്ര സ്ഥലങ്ങളും അവശിഷ്ടങ്ങളായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന



