മാന്‍ഹോളില്‍ വീണ് കുട്ടിയാന; അമ്മയെ മയക്കുവെടിവെച്ച് രക്ഷാപ്രവര്‍ത്തനം- വീഡിയോ 

തായ്‌ലന്‍ഡില്‍ മാന്‍ഹോളില്‍ വീണ കുട്ടിയാനയെ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു

മാന്‍ഹോളില്‍ വീണ കുട്ടിയാനയുടെ ദൃശ്യം
Last Updated :20 January 2024, 9:04 am IST
Edited by :migrator

തായ്‌ലന്‍ഡില്‍ മാന്‍ഹോളില്‍ വീണ കുട്ടിയാനയെ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. അമ്മയാനയെ മയക്കുവെടിവെച്ച് കിടത്തിയ ശേഷമാണ് കുട്ടിയാനയെ രക്ഷിച്ചത്.

ബുധനാഴ്ചയാണ് പുലര്‍ച്ചെ നഖോണ്‍ നയോക് പ്രവിശ്യയിലെ റോയല്‍ ഹില്‍സ് ഗോള്‍ഫ് കോഴ്‌സിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. വഴിയാത്രക്കാരനാണ് കുട്ടിയാന മാന്‍ഹോളില്‍ വീണുകിടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതുവഴി കടന്നുപോയ ആനക്കൂട്ടത്തിലെ കുട്ടിയാനയാകാം മാന്‍ഹോളില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയാനയുടെ തൊട്ടരികില്‍ നിലയുറപ്പിച്ച അമ്മയാന രക്ഷാദൗത്യം ദുഷ്‌കരമാക്കി.

കുട്ടിയാനയുടെ അരികിലേക്ക് പോയാല്‍ പരിഭ്രാന്തിയിലായ അമ്മയാന ഉപദ്രവിക്കുമോ എന്നതായിരുന്നു ആശങ്കയ്ക്ക് കാരണം. ഒടുവില്‍ അമ്മയാനയെ മയക്കുവെടിവച്ച് കിടത്തിയ ശേഷമാണ് കുട്ടിയാനയെ മാന്‍ഹോളില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തത്. 

ക്രെയിന്‍ ഉപയോഗിച്ച് അമ്മയാനയെ മാറ്റി കിടത്തിയ ശേഷമാണ് കുട്ടിയാനയെ രക്ഷിച്ചത്. മയക്കുവെടിവെച്ചതിന്റെ തുടക്കത്തില്‍ അമ്മയാന കുട്ടിയാനയ്ക്ക് അരികിലേക്ക് നീങ്ങിയത് രക്ഷാദൗത്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.മയങ്ങിവീണ അമ്മയാനയ്ക്ക് സിപിആര്‍ നല്‍കി ബോധം വീണ്ടെടുത്തതായും അധികൃതര്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now