നടിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ്, മൃതദേഹം ചാക്കില്‍ കെട്ടി റോഡില്‍ തള്ളി, അറസ്റ്റ് 

ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഭര്‍ത്താവ് കുറ്റസമ്മതം നടത്തി

റൈമ ഇസ്ലാം ഷിമു/ഫെയ്‌സ്ബുക്ക്
Last Updated :20 January 2024, 8:57 am IST

ധാക്ക: ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഭര്‍ത്താവ് കുറ്റസമ്മതം നടത്തി. മൃതദേഹം ഒളിപ്പിക്കാന്‍ സുഹൃത്ത് സഹായിച്ചതായും സഖാവത് അലിം നൊബേല്‍ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് റൈമയുടെ (45) മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു കാരണം വ്യക്തമായിട്ടില്ല.

ധാക്കയ്ക്കു സമീപം ഹസ്രത്പുര്‍ പാലത്തിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ അറയിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

റൈമയെ കാണാതായെന്നു കാണിച്ച് ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. 

1998ല്‍ ബര്‍ത്തമാന്‍ എന്ന ചിത്രത്തിലൂടെയാണ് റൈമ ചലച്ചിത്ര രംഗത്ത് സജീവമായത്. പിന്നീടിങ്ങോട്ട് ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകള്‍ക്കു പുറമേ ടിവി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
 

News Now