
News Now
ഇന്നും അതിശക്തമഴ മുന്നറിയിപ്പ്, കൊൽക്കത്ത ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മധ്യപ്രദേശില് നവരാത്രി ആഘോഷങ്ങള്ക്കിടെ വന് ദുരന്തം, തീര്ത്ഥാടകര്ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം; 39 പേര്ക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

വിജയം തുടരാന് ബ്ലാസ്റ്റേഴ്സ്; വമ്പനെ തറപറ്റിച്ച നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില് ഇന്ന് തീപാറും മത്സരം

"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്ത്താവിനെ യുവതി കൊന്ന് റെയില്വേ ട്രാക്കില് തള്ളി

ന്യൂഡല്ഹി: ഖലിസ്ഥാന് വിഷയത്തില് നയതന്ത്ര ബന്ധം മോശമായതിന് പിന്നാലെ, ഇന്ത്യന് പൗരന്മാര് അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സര്ക്കാര് നിര്ദേശം തള്ളി കാനഡ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിതെന്നും കാനഡ സര്ക്കാര് പ്രതികരിച്ചു.
കാനഡയില് വര്ധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ പ്രവര്ത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്തായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യന് വിദ്യാര്ത്ഥികള്ക്കു പ്രത്യേക ജാഗ്രതാനിര്ദേശമുണ്ട്. ഇന്ത്യാവിരുദ്ധ നീക്കങ്ങളെ എതിര്ത്തതിന്റെ പേരില് ചില നയതന്ത്ര ഉദ്യോഗസ്ഥര്ക്കും ഇന്ത്യന് പൗരന്മാര്ക്കുമെതിരെ ഈയിടെ ഭീഷണിയുണ്ടായിട്ടുണ്ടെന്നു മുന്നറിയിപ്പില് പറയുന്നു.
'നോക്കൂ, കാനഡ സുരക്ഷിത രാജ്യമാണെന്ന് എല്ലാവര്ക്കും അറിയാമെന്നു കരുതുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസങ്ങളിലെ സംഭവങ്ങളും ആരോപണങ്ങളുടെ ഗൗരവവും കണക്കിലെടുക്കുമ്പോള്, എല്ലാവരും ശാന്തരായിരിക്കേണ്ടത് പ്രധാനമാണ്. ഏതു മാനദണ്ഡമനുസരിച്ചും കാനഡ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില് ഒന്നാണ്. നിയമവാഴ്ചയുള്ള രാജ്യമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരെ വ്യക്തമായി പറഞ്ഞ കാര്യങ്ങള് കണക്കിലെടുക്കുമ്പോള്, ആരോപണങ്ങള് ഗൗരവമുള്ളതാണ്' ഇമിഗ്രേഷന് മന്ത്രി മാര്ക്ക് മില്ലര് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മധ്യപ്രദേശില് നവരാത്രി ആഘോഷങ്ങള്ക്കിടെ വന് ദുരന്തം, തീര്ത്ഥാടകര്ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം; 39 പേര്ക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

വിജയം തുടരാന് ബ്ലാസ്റ്റേഴ്സ്; വമ്പനെ തറപറ്റിച്ച നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില് ഇന്ന് തീപാറും മത്സരം

