
വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കും, ബഹിരാകാശത്ത് ചൈനയ്ക്ക് ചരിത്രനേട്ടം; പരീക്ഷണം വിജയം

ബീജിങ്: ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന. ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കിയാണ് ചൈന ചരിത്രം കുറിച്ചത്. പുനരുപയോഗിക്കാവുന്ന റോക്കറ്റ് സിസ്റ്റമാണ് ചൈന വിജയകരമായി പരീക്ഷിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ചൈനയുടെ പരീക്ഷണ റോക്കറ്റായ 'ലോങ് മാര്‍ച്ച്-10ബി'വിക്ഷേപിച്ചത്.
ദക്ഷിണ ചൈനയിലെ ഹൈനാന്‍ വാണിജ്യ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ദ്രാവക ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ റോക്കറ്റ് പറന്നുയര്‍ന്നത്. വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം തന്നെ റോക്കറ്റിന്റെ ബൂസ്റ്റര്‍ സുരക്ഷിതമായി തിരിച്ചിറക്കി. കടലില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക പ്ലാറ്റ്ഫോമില്‍ 'നെറ്റ്-ക്യാപ്ചര്‍' സംവിധാനം ഉപയോഗിച്ചാണ് ബൂസ്റ്റര്‍ വിജയകരമായി വീണ്ടെടുത്തത്. ചൈനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കാരിയര്‍ റോക്കറ്റിന്റെ ആദ്യ ഘട്ടം ഇത്തരത്തില്‍ നിയന്ത്രിതമായി തിരിച്ചിറക്കുന്നത്.
ഇത്തരത്തില്‍ ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റ് വീണ്ടെടുക്കുന്ന ചൈനയുടെ ആദ്യത്തെ വിജയകരമായ പരീക്ഷണമാണിത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന് സമാനമായ ശേഷിയുള്ളതാണ് ലോംഗ് മാര്‍ച്ച് 10ബി എന്നാല്‍, സ്വയം ലാന്‍ഡ് ചെയ്യുന്ന കാലുകള്‍ക്ക് പകരം ലാന്‍ഡിങ് ഹുക്കുകളും വലയും ഉപയോഗിച്ചുള്ള വ്യത്യസ്തമായ സാങ്കേതികവിദ്യയാണ് ചൈന ഇതിനായി ഉപയോഗിച്ചത്. ഏകദേശം 63 മീറ്റര്‍ ഉയരവും 5 മീറ്റര്‍ വ്യാസവുമുള്ള ലോങ് മാര്‍ച്ച്-10ബി റോക്കറ്റിന് 760 ടണ്‍ ഭാരമാണുള്ളത്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് 16 ടണ്‍ ഭാരം വഹിക്കാന്‍ ഇതിന് ശേഷിയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഈ റോക്കറ്റിന്റെ ബൂസ്റ്റര്‍ വീണ്ടും ഉപയോഗിച്ച് മറ്റൊരു വിക്ഷേപണം നടത്താന്‍ ചൈന പദ്ധതിയിടുന്നുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
China lands rocket during an orbital launch for 1st time ever
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



