
'സൂപ്പർമാന് ഓടുന്ന ബസ് നിർത്താം!' അത്ഭുതസിദ്ധി കാണിക്കാൻ നടുറോട്ടിലിറങ്ങി ഹാസ്യതാരം, ഒടുവിൽ ബസ് ഇടിച്ചു; വിഡിയോ
സൂപ്പർമാന് ഓടുന്ന ബസ് നിർത്താൻ കഴിയുമെന്ന് കാണിക്കാൻ പ്രകടനം നടത്തിയതാണ് ഹാസ്യതാരം ലൂയി റിബെറിയോ
സൂപ്പർമാന്റെ അത്ഭുതസിദ്ധി കൊണ്ട് ഓടുന്ന ബസ് നിർത്താൻ കഴിയുമെന്ന് കാണിക്കാൻ റോഡിലിറങ്ങി പ്രകടനം നടത്തിയതാണ് ഹാസ്യതാരം ലൂയി റിബെറിയോ. സൂപ്പർമാന്റെ വേഷമിട്ടെത്തി മുൻകൂട്ടി പ്ലാൻ ചെയ്തതു പോലെ കാര്യങ്ങൾ നീങ്ങിയെങ്കിലും ക്ലൈമാക്സിൽ പണി പാളി. നടുറോഡിൽ നിന്ന ഹാസ്യതാരത്തെ ബസ് ഇടിച്ചു.
സൂപ്പർമാനെ പോലെ അഭിനയിച്ച് റോഡിന് നടുവിൽ നിൽക്കും. ബസ് പിന്നിലെത്തുമ്പോൾ നിർത്തണം. ഇതായിരുന്നു തിരക്കഥ. ബസ് ഡ്രൈവർ കഥയ്ക്ക് അനുസരിച്ച് വണ്ടി ഓടിച്ചെത്തി. പക്ഷേ റിബെറിയോ നിന്ന സ്ഥലം കുറച്ച് മാറിപ്പോയി. വണ്ടി അടുത്തെത്തിയിട്ടും റിബെറിയോയ്ക്ക് കുലുക്കമില്ല. ഒടുവിൽ ബസിടിച്ച് താരം സൈഡിലേക്ക് വീഴുകയായിരുന്നു.
ബ്രസീലിലെ ബറാഡോസിലാണ് സംഭവം. തനിക്ക് പ്രശ്നമൊന്നും പറ്റിയില്ലെന്നും താൻ നിന്നതിന്റെ കുഴപ്പമാണെന്നും താരം പറഞ്ഞു. ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും ദൈവമാണ് രക്ഷിച്ചതെന്നും പിന്നീട് റിബെറിയോ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും


