
"അമേരിക്കയുടെ മരണം, ഇസ്രായേലിന്റെ മരണം": ലോകത്തിലെ എല്ലാ പീഡിതരുടെയും പൊതുമുദ്രാവാക്യമാകുമിത്; ഇസ്രായേലിന്റെ അന്ത്യമായെന്നും മൊജ്തബയുടെ ഭീഷണി
ഇസ്രായേലിനെ 'തകരാറിലായ സയണിസ്റ്റ് ഭരണകൂടമെന്നും', 'ക്യാന്‍സര്‍ ട്യൂമറെന്നും' വിശേഷിപ്പിച്ച ഖമേനി ആ രാജ്യം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നുവെന്നും ആരോപിച്ചു
ടെഹ്റാന് : പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാന് പരമോന്നത നേതാവ് മൊജ്തബ ഖമേനി.അമേരിക്കയുടെയും ഇസ്രായേലിന്റയും മരണം ഇസ്ലാമിക രാജ്യങ്ങളുടെയും ലോകത്തിലെ എല്ലാ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പൊതു മുദ്രാവാക്യമായിരിക്കുമെന്ന് മൊജ്തബ പറഞ്ഞു.
'അമേരിക്കയുടെ മരണം, ഇസ്രായേലിന്റെ മരണം'- എന്ന മുദ്രാവാക്യം ഇസ്ലാമിക ലോകത്തിന്റെയും ലോകത്തെ എല്ലാ പീഡിത ജനങ്ങളുടെയും മുദ്രാവാക്യമാകും - ഖമേനി പറഞ്ഞു. പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കേയാണ് ഇറാന് ഭരണാധികാരിയുടെ കടുത്ത പ്രതികരണം. ഇസ്രായേലിനെ 'തകരാറിലായ സയണിസ്റ്റ് ഭരണകൂടമെന്നും', 'ക്യാന്‍സര്‍ ട്യൂമറെന്നും' വിശേഷിപ്പിച്ച ഖമേനി ആ രാജ്യം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നുവെന്നും ആരോപിച്ചു.
സമാധാന ഉടമ്പടി നിലനില്‍ക്കേ ഇസ്രായേല്‍ ഗാസയിലും ഇറാനിലും നടത്തിയ ആക്രമണങ്ങള്‍ മുസ്ലീം രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രായേല്‍ പശ്ചിമേഷ്യയില്‍ ആക്രമണനടപടികള്‍ ശക്തമാക്കുന്നതെന്നും ഖമേനി ചൂണ്ടിക്കാട്ടി.
ഹജ്ജ് വേളയില്‍ 'ബഹുദൈവ വിശ്വാസികളില്‍ നിന്നും അകലം പാലിക്കുകയെന്നത്' ഇരട്ടി പ്രാധാന്യമര്‍ഹിക്കുന്നു. അമേരിക്കയെയും ഇസ്രായേലിനെയും എതിര്‍ക്കുന്നത് ഹജ്ജ് കാലത്തെ ചടങ്ങില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും, അത് ആഗോള രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി കാണണമെന്നും മൊജ്തബ അറിയിച്ചു.
ഇതിനിടെ അമേരിക്ക-ഇസ്രായേല്‍ സഖ്യത്തിനെതിരെ ഇറാന് ശക്തമായ പ്രതിരോധ നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയില്‍ സൈനിക സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ഖമേനിയുടെ പ്രസ്താവനകള്‍ പുറത്തുവന്നത്.
ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങളും സൈനിക സമ്മര്‍ദ്ദങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യവും ഇറാന് മുന്നോട്ടുവെച്ചു. എന്നാല്‍ ഉപരോധം തുടരുമെന്നും ഇത്തരം ഭീഷണി പ്രസ്താവനകള്‍ പ്രദേശത്തെ സമാധാന ശ്രമങ്ങള്‍ക്കു തിരിച്ചടിയാകുമെന്നും അമേരിക്ക പ്രതികരിച്ചു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
"Death to America, Death to Israel": This will be the common slogan of all the oppressed; Mojtaba Khamenei says it is the end of Israel
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




