
തൈര് വാങ്ങാന്‍ സ്റ്റോപ്പ് ഇല്ലാത്തിടത്ത് ട്രെയിന്‍ നിര്‍ത്തി; ലോക്കോ പൈലറ്റിന് സസ്പെന്ഷന്; വീഡിയോ
കാന റെയില്‍വേ സ്റ്റേഷനു സമീപത്താണ് തൈര് വാങ്ങുന്നതിനായി ട്രെയിന്‍ നിര്‍ത്തിയത്
കറാച്ചി: സ്റ്റോപ്പ് ഇല്ലാത്തിടത്ത് ട്രെയിന്‍ നിര്‍ത്തിയത് ലോക്കോ പൈലറ്റിനെയും സഹായിയെയും സസ്പെന്റ് ചെയ്തു. തിങ്കളാഴ്ച ട്രെയിന്‍ നിര്‍ത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പാക്കിസ്ഥാനിലാണ് സംഭവം.
കാന റെയില്‍വേ സ്റ്റേഷനു സമീപത്താണ് തൈര് വാങ്ങുന്നതിനായി ട്രെയിന്‍ നിര്‍ത്തിയത്. ലാഹോറില്‍ കറാച്ചിയിലേക്ക് പോകുന്ന ട്രെയിനാണ് ഇല്ലാത്ത സ്റ്റോപ്പില്‍ നിര്‍ത്തിയത്.
വീഡിയോയില്‍, ലോക്കോ പൈലറ്റിന്റെ സഹായി കടയില്‍ നിന്ന് തൈര് ശേഖരിച്ച് ട്രെയിനിലേക്ക് കയറുന്നത് കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ലോക്കോ പൈലറ്റ് റാണാ മുഹമ്മദ് ഷെഹ്സാദിനെയും സഹായി ഇഫ്തിഖര്‍ ഹുസൈനെയും സസ്പെന്‍ഡ് ചെയ്തതായി പാക് റെയില്‍വെ മന്ത്രി അസം ഖാന് സ്വാതി പറഞ്ഞു.
ഇനി ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുമുതലുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാകിസ്ഥാനത്തില്‍ ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ലെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
Inter-city train driver in Lahore gets suspended after making unscheduled stop to pick up some yoghurt.#pakistan #Railway #ViralVideo pic.twitter.com/n6csvNXksQ
â Naila Tanveer(@nailatanveer) December 8, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


