
പാകിസ്ഥാനില്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം; മതനേതാവ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
ജാമിയത്ത് ഉലമ ഇ ഇസ്ലം ജില്ലാ മേധാവി അബ്ദുള്ള നദീം അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ മത നേതാവ് അടക്കം നാലുപേര്‍ക്ക് പരിക്ക്. ദക്ഷിണ വസീറിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയിലെ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. ജാമിയത്ത് ഉലമ ഇ- ഇസ്ലം ജില്ലാ മേധാവി അബ്ദുള്ള നദീം അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45 ഓടെ ഇംപ്രൊവാസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ആസിഫ് ബഹാദൂര്‍ അറിയിച്ചു. പള്ളിയുടെ പ്രസംഗപീഠത്തിന് സമീപമാണ് സ്‌ഫോടകവസ്തു സ്ഥാപിച്ചിരുന്നത്.
സ്‌ഫോടനത്തില്‍ ജെയുഐ മേധാവി അബ്ദുള്ള നദീമിന് ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. ജെയുഐ പ്രവര്‍ത്തകരായ റഹ്മാനുള്ള, മുല്ല നൂര്‍, ഷാ ബെഹ്‌റാന്‍ എന്നിവര്‍ക്ക് നിസാര പരിക്കാണുള്ളത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കോട്ടയത്ത് അച്ഛനെ മകന് തലയ്ക്കടിച്ചു കൊന്നു

കാര്‍ നിയന്ത്രണം വിട്ട് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപ തട്ടി, പൊലീസുകാരന് അറസ്റ്റില്‍



