സ്വദേശിവത്കരണത്തിന്റെ പേരില്‍ തട്ടിപ്പ്; യുഎഇയില്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ്

സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

frauds in Emiratisation UAE warns private companies
യുഎഇയില്‍ 'വര്‍ക്ക് ബണ്ടില്‍' പ്രഖ്യാപിച്ചുഎക്‌സ്
Edited by :amalkjoy
Last Updated :29 ജൂലൈ 2024, 12:16 pm IST

അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണത്തിന്റെ പേരില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്ന സ്വകാര്യ കമ്പനികള്‍ക്ക് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

സ്വദേശിവത്കരണത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണങ്ങളും ശക്തമായ പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ നീക്കങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന ശ്രമങ്ങള്‍ കണ്ടെത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്വദേശിവത്കരണം നടപ്പാക്കിക്കഴിഞ്ഞ സ്ഥാപനങ്ങള്‍ പൗരന്‍മാരോട് നാഫീസ് പദ്ധതിക്ക് കീഴിലും തൊഴില്‍ കരാറിലുമുള്ള നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കണം. സ്വദേശിവത്കരണം നടത്താതെ അവകാശവാദം ഉന്നയിക്കുക, നാഫീസ് പദ്ധതിക്ക് കീഴിലുള്ള പ്രത്യേക അവകാശങ്ങള്‍ നേടാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക, നാഫീസിന് കീഴിലുള്ള കമ്പനി വര്‍ക്ക് പെര്‍മിറ്റും മറ്റ് ആനുകൂല്യങ്ങളും നേടിയതിനുശേഷം സ്വദേശിവത്കരണം നടത്താതിരിക്കല്‍, സ്വദേശിവത്കരണത്തിന്റെ ഭാഗമായി ജോലി ലഭിച്ചയാള്‍ അതവസാനിപ്പിക്കുകയും ഇക്കാര്യം നാഫീസില്‍ അറിയിക്കാതിരിക്കുകയും ചെയ്യുക എന്നിവയെല്ലാം നിയമലംഘനങ്ങളുടെ പരിധിയില്‍പ്പെടും.

സഹപ്രവര്‍ത്തകരേക്കാള്‍ കുറഞ്ഞ വേതനം പൗരന് നല്‍കുക, അല്ലെങ്കില്‍ നാഫീസില്‍നിന്ന് പ്രയോജനം നേടുന്നതിന്റെ പേരില്‍ പൗരന്റെ വേതനം കുറയ്ക്കുക തുടങ്ങി വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കമ്പനികള്‍ നിയമലംഘനങ്ങള്‍ നടത്തുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now