
പെരുമ്പാമ്പിന്റെ പുറത്തു കയറി തവളയുടെ 'സവാരി', അമ്പരപ്പ് (വീഡിയോ)
പാസ്റ്റര്‍ അലക്‌സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്
തവള ഏറ്റവുമധികം ഭയപ്പെടുന്ന ജീവിയാണ് പാമ്പ്. പാമ്പിനെ കാണുമ്പോള്‍ തന്നെ ജീവനും കൊണ്ട് ഓടുന്ന ജീവി വര്‍ഗമാണ് തവള. എന്നാല്‍ പാമ്പിന്റെ പുറത്ത് കയറി തവള സവാരി നടത്തി എന്ന് കേട്ടാലോ?, ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
അത്തരത്തിലുള്ള ഒരു വിചിത്ര വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പാസ്റ്റര്‍ അലക്‌സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. മഞ്ഞ നിറമുള്ള പെരുമ്പാമ്പ്, പുല്‍ത്തകിടിയിലൂടെ ഇഴഞ്ഞുനീങ്ങുന്നു. ഇതിന്റെ പുറത്ത് കയറി തവള സവാരി നടത്തുന്നതാണ് വീഡിയോയിലുള്ളത്.
This is a very very good frog pic.twitter.com/ZJy6RkSYvR
â Pastor Alex (@PastorAlexLove) December 6, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






