
മംദാനിക്ക് പിന്നാലെ വീണ്ടും ഇന്ത്യന്‍ വംശജയ്ക്ക് വിജയം; വിര്‍ജീനിയ ലെഫ്. ഗവര്‍ണറായി ഗസാല ഹാഷ്മി
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ റീഡിനെയാണ് ഗസാല പരാജയപ്പെടുത്തിയത്

വാഷിങ്ടണ്‍: സൊഹ്റാന് മംദാനിയുടെ വിജയത്തിനു പിന്നാലെ, വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും ഇന്ത്യന്‍ വംശജ വിജയിച്ചു. സ്റ്റേറ്റ് സെനറ്റര്‍ ആയിരുന്ന ഗസാല ഹാഷ്മിയാണ് വിജയിച്ചത്. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായിരുന്നു ഗസാല ഹാഷ്മി.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ റീഡിനെയാണ് ഗസാല പരാജയപ്പെടുത്തിയത്. റീഡിന് 44.4 ശതമാനവും ഹാഷ്മിക്ക് 55.6 ശതമാനവുമാണ് വോട്ടു ലഭിച്ചത്. നിലവില്‍ റിച്ച്മോണ്ട് സൗത്ത് സ്റ്റേറ്റ് സെനറ്ററാണ് ഗസാല ഹാഷ്മി.
യുഎസില്‍ സംസ്ഥാനവ്യാപകമായി മത്സരത്തില്‍ വിജയിക്കുന്ന ആദ്യ മുസ്ലീം വനിതയാണ് ഗസാല ഹാഷ്മി. വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് ഗസാല. മുന്‍ കോളജ് പ്രൊഫസര്‍ കൂടിയാണ്.
ജൂണില്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ റിച്ച്മോണ്ട് മേയര്‍ ലെവര്‍ സ്റ്റോണിയെയും, സെനറ്റര്‍ ആരോണ്‍ റൗസിനെയും പരാജയപ്പെടുത്തിയാണ് ഗസാല സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ടതോടെ വിര്‍ജീനിയ സ്റ്റേറ്റ് സെനറ്റിന്റെ അധ്യക്ഷയാകും ഗസാല ഹാഷ്മി.
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

Summary
Indian-origin Ghazala Hashmi wins Virginia lieutenant governor election
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





