
ചൈന മാസ്റ്റേഴ്സ് ഫൈനലില്‍ ചൈനയെ കീഴടക്കി; ചരിത്രമെഴുതി സാത്വിക് - ചിരാഗ് സഖ്യം
സിംഗപ്പൂര്‍ ഓപ്പണിന് ശേഷം സീസണില്‍ അവര്‍ നേടുന്ന രണ്ടാമത്തെ കിരീട നേട്ടമാണിത്

ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചരിത്രനേട്ടം കുറിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ഡബിള്‍സ് ജോഡിയായ സാത്വിക്സായ്രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. ആവേശകരമായ ഫൈനലില്‍ ചൈനയുടെ ഹി ജി ടിങ് - റെന്‍ സിയാങ് യു സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാത്വിക്-ചിരാഗ് സഖ്യം ചൈന മാസ്റ്റേഴ്സ് കിരീടം ചൂടിയത്. ഈ ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളെന്ന റെക്കോര്‍ഡും ഇനി ഈ ജോഡിയുടെ പേരിലാണ്.
ആദ്യ സെറ്റ് നഷ്ടമായ ശേഷം, തകര്‍പ്പന്‍ തിരിച്ചുവരവ് കണ്ട 70 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം (11-21, 21-13, 21-17). 2023, 2025 വര്‍ഷങ്ങളിലെ ചൈന മാസ്റ്റേഴ്സില്‍ ഫൈനലില്‍ തോറ്റ് റണ്ണേഴ്സ്അപ്പായി ഒതുങ്ങേണ്ടി വന്നതിന്റെ സങ്കടം തീര്‍ക്കുന്നതായിരുന്നു കിരീടനേട്ടം.
ആദ്യ ഗെയിമില്‍ ചൈനീസ് താരങ്ങള്‍ സമ്പൂര്‍ണാധിപത്യം പുലര്‍ത്തി. വേഗതയേറിയ ഷോട്ടുകളും ആക്രമണോത്സുകതയും പുറത്തെടുത്ത ഹി ജി ടിങും റെന്‍ സിയാങ് യുവും ആദ്യ ഗെയിം 21-11 ന് അനായാസം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഗെയിമില്‍ ആത്മവിശ്വാസത്തോടെ തിരിച്ചുവന്ന സാത്വിക്-ചിരാഗ് സഖ്യം കളി തിരിച്ചുപിടിച്ചു. ഡിഫന്‍ഡിലും അറ്റാക്കിങ്ങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യന്‍ ജോഡി 21-13ന് രണ്ടാം ഗെയിം നേടി ഒപ്പത്തിനൊപ്പം എത്തി.
നിര്‍ണായകമായ മൂന്നാം ഗെയിം ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. ഒരു ഘട്ടത്തില്‍ 11-10 ന് ചൈനീസ് സഖ്യം മുന്നിലായിരുന്നു. ഒപ്പത്തിനൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഗെയിമിന്റെ അവസാന നിമിഷങ്ങളില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെയും പക്വതയോടെയും കളിച്ച സാത്വികും ചിരാഗും സ്കോര്‍ 18-17 എന്ന നിലയില്‍ മുന്നിലെത്തി. തുടര്‍ന്ന് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് അവസാന പോയിന്റും നേടിയെടുത്ത ഇന്ത്യന്‍ സഖ്യം മൂന്നാം ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു (21-17).
സാത്വിക്-ചിരാഗിന്റെ കരിയറിലെ 10-ാമത്തെ ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ കിരീടമാണിത്. കൂടാതെ, സിംഗപ്പൂര്‍ ഓപ്പണിന് ശേഷം സീസണില്‍ അവര്‍ നേടുന്ന രണ്ടാമത്തെ കിരീട നേട്ടമാണിത്. ചൈനീസ് ജോഡിയായ ഹി ജി ടിങ് - റെന്‍ സിയാങ് യു കൂട്ടുകെട്ടിനെതിരെ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നിലനിര്‍ത്താനും ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Satwik-Chirag end China Masters heartbreak, become first Indians to win title after 70-minute thriller
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






